നൊമ്പരം
സ്‌നേഹത്തിൻറെ തണുത്ത തിരങ്ങളിൽ
നിന്നെയും കാത്തു നിൽപ്പൂ സ്നേഹിതേ ഞാൻ ,
പ്രകൃതിയുടെ നശ്വരതകളെ മനസിന്റെ
ഓളങ്ങൾക് നൽകി നീ എവിടെ പോയി
കാലത്തിൻറെ നൈർമല്ല്യങ്ങളെ ഓർത്തു
എത്ര നാൾ ഞാൻ നിനക്കായ് കാത്തിരിക്കണം
ദിനങ്ങൾ എണ്ണി കാത്തിരുന്നിട്ടും വരാത്ത
കാലവർഷം പോലെ നീയും
വരാതിരിക്കുമോ ?
സ്നേഹത്തിന്റെ തൂവൽ സ്പർശം
ഞാൻ നിനക്കായി പങ്കു വച്ചപോൾ
ആത്മ പ്രിയേ നീ എന്നെ തനിച്ചാക്കി പോയി .
ഞാൻ പോലും അറിയാതെ നീ എടുത്ത
എന്ന് ഹൃദയം പാതി ഉടഞ്ഞ
മണ്ണ് ചിരാതു പോൽ ........
ചഞ്ചലമാം മണല്തരികൾക് ഇടയിൽ .
ഒരിക്കലും തിരികെ വരില്ലെന്നറിഞ്ഞിട്ടും
നിനക്കായി തുടിപ്പ് എന്ന ഹൃദയം .
No comments:
Post a Comment